Select Page

Author: admin

പെരുബാവൂരിന്‍റെ പുരാവസ്തു സ്മാരകം – നാഗാഞ്ചേരി മന

ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം നാഗലോകമാണ്.കാവുകളില്‍ വസിക്കുന്ന നാഗങ്ങള്‍ക്ക് വഴിപ്പെടാത്ത ഒരു ജനതയും കേരളത്തില്‍ കഴിഞ്ഞു പോയിട്ടില്ല. പരശുരാമന്‍ കേരളം സൃഷ്ടിച്ച് ബ്രഹ്മണര്‍ക്ക് ദാനം ചെയ്ത് വടക്കുനിന്നും അവരെ കൊണ്ടുവന്നു വസിപ്പിച്ചപ്പോള്‍ അവര്‍ ഇവിടെയുണ്ടായിരുന്ന സര്‍പ്പങ്ങളെ ഭയന്ന് തിരിച്ച് അവരുടെ ജന്മഭൂമിയിലേക്ക് മടങ്ങിയതായും പിന്നീട് രണ്ടാമതും കൊണ്ടുവന്ന് തമസിപ്പിക്കുകയായിരുന്നുവെന്നുമുള്ള എെതീഹ്യം. കേരളത്തിന്റെ സര്‍പ്പശക്തിയുടെ ചരിത്രാംശമുള്ള തെളിവാണ് സര്‍പ്പാരാധകരല്ലാതിരുന്ന ബ്രാഹ്മണര്‍ കേരളത്തില്‍ സര്‍പ്പാരാധകരായി മാറിയത് .കേരളിത്തിലെ സര്‍പ്പകാടുകള്‍ എന്നറിയപ്പെടുന്ന ചെറുവനങ്ങളില്‍ സര്‍പ്പങ്ങളെ പ്രതിഷ്ഠിച്ചത് ആരാണെന്ന് ഇനിയും ഉത്തരം കിട്ടേണ്ട ചോദ്യമാണ്. കേരളത്തിലുണ്ടായിരുന്ന ഏറ്റവും വലിയ കാവ് എന്നുവിശേഷിപ്പാക്കാവുന്നത് പെരുബാവൂരിലെ ഇരിങ്ങോള്‍കാവാണ്. ഇരിങ്ങള്‍ക്കാവിന്‍റ ഉരാണ്മയുള്ള ബ്രാഹ്മണ കുടുബമായിരുന്നു കാവിന് തൊട്ട് ചേര്‍ന്നു വസിച്ചിരുന്ന നാഗാഞ്ചേരി മനക്കാര്‍ . അടുത്ത കാലം വരെ നാഗഞ്ചേരി മനക്കാര്‍ കേരളത്തിലെ എറ്റവും പ്രബലമായ ബ്രാഹ്മണ കുടുബമായിരുന്നു. സംസ്ഥാനത്തുടനീളം നിരവധി ക്ഷേത്രങ്ങള്‍ ഈ കുടുബത്തിന്‍റെകീഴില്‍ ഉണ്ടയായിരുന്നു. ഏക്കര്‍ ക്കണക്കിന് സ്ഥലത്തിന്‍റെയും ഉടമകളായിരുന്നു ഇവര്‍. പെരുബാവൂര്‍ ഇരിങ്ങോള്‍ കേന്ദ്രമാക്കി...

Read More

പെരുബാവൂര്‍ നാഗഞ്ചേരി മന

ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം നാഗലോകമാണ്.കാവുകളില്‍ വസിക്കുന്ന നാഗങ്ങള്‍ക്ക് വഴിപ്പെടാത്ത ഒരു ജനതയും കേരളത്തില്‍ കഴിഞ്ഞു പോയിട്ടില്ല. പരശുരാമന്‍ കേരളം സൃഷ്ടിച്ച് ബ്രഹ്മണര്‍ക്ക് ദാനം ചെയ്ത് വടക്കുനിന്നും അവരെ കൊണ്ടുവന്നു വസിപ്പിച്ചപ്പോള്‍ അവര്‍ ഇവിടെയുണ്ടായിരുന്ന സര്‍പ്പങ്ങളെ ഭയന്ന് തിരിച്ച് അവരുടെ ജന്മഭൂമിയിലേക്ക് മടങ്ങിയതായും പിന്നീട് രണ്ടാമതും കൊണ്ടുവന്ന് തമസിപ്പിക്കുകയായിരുന്നുവെന്നുമുള്ള എെതീഹ്യം. കേരളത്തിന്റെ സര്‍പ്പശക്തിയുടെ ചരിത്രാംശമുള്ള തെളിവാണ് സര്‍പ്പാരാധകരല്ലാതിരുന്ന ബ്രാഹ്മണര്‍ കേരളത്തില്‍ സര്‍പ്പാരാധകരായി മാറിയത് .കേരളിത്തിലെ സര്‍പ്പകാടുകള്‍ എന്നറിയപ്പെടുന്ന ചെറുവനങ്ങളില്‍ സര്‍പ്പങ്ങളെ പ്രതിഷ്ഠിച്ചത് ആരാണെന്ന് ഇനിയും ഉത്തരം കിട്ടേണ്ട ചോദ്യമാണ്. കേരളത്തിലുണ്ടായിരുന്ന ഏറ്റവും വലിയ കാവ് എന്നുവിശേഷിപ്പാക്കാവുന്നത് പെരുബാവൂരിലെ ഇരിങ്ങോള്‍കാവാണ്. ഇരിങ്ങള്‍ക്കാവിന്‍റ ഉരാണ്മയുള്ള ബ്രാഹ്മണ കുടുബമായിരുന്നു കാവിന് തൊട്ട് ചേര്‍ന്നു വസിച്ചിരുന്ന നാഗാഞ്ചേരി മനക്കാര്‍ . അടുത്ത കാലം വരെ നാഗഞ്ചേരി മനക്കാര്‍ കേരളത്തിലെ എറ്റവും പ്രബലമായ ബ്രാഹ്മണ കുടുബമായിരുന്നു. സംസ്ഥാനത്തുടനീളം നിരവധി ക്ഷേത്രങ്ങള്‍ ഈ കുടുബത്തിന്‍റെകീഴില്‍ ഉണ്ടയായിരുന്നു. ഏക്കര്‍ ക്കണക്കിന് സ്ഥലത്തിന്‍റെയും ഉടമകളായിരുന്നു ഇവര്‍. പെരുബാവൂര്‍ ഇരിങ്ങോള്‍ കേന്ദ്രമാക്കി ഇരുപത്തിഏട്ട് മനകള്‍ (ദേശങ്ങള്‍ ) ഉണ്ടായിരുന്നു. ഒടുവിലത് മൂന്നായി ചുരുങ്ങി, നാഗാഞ്ചേരിമനക്ക് പുറമെ ഓറഴിയം,പട്ടശേശി മനകളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഈ മനകള്‍ ഇരിങ്ങോള്‍കാവിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു. നാഗത്തിന്‍റെ പേരോടുകൂടിയ നഗാഞ്ചേരിമനക്കാര്‍ സര്‍പ്പശക്തിയെ ആവാഹിക്കുവാന്‍ കഴിവുള്ള മാന്ത്രിക ശക്തിയുള്ളവരായിരുന്നു. . നാഗങ്ങളെ ഒഴിപ്പിക്കുന്നതിലും വഴിപാടുകള്‍ നടത്തുന്നതിലും അവര്‍ വിദഗ്തരായിരുന്നു. 72 സര്‍പ്പത്തറകള്‍ അടുത്ത കാലം വരെ നഗഞ്ചേരിമനയോടു ചേര്‍ന്ന് ഉണ്ടായിരുന്നു. ഇവിടെ നിധി കുഴിച്ചിട്ടീട്ടുണ്ട് എന്ന വിശ്വാസത്തില്‍ ഇവിടം കുഴിച്ച് സര്‍പ്പത്തറകള്‍ നശിപ്പിച്ചു തകര്‍ക്കപ്പെട്ട സര്‍പ്പങ്ങളുടെ ചിത്രകൂടക്കല്ലുകള്‍ നഗാഞ്ചേരിമനക്ക് ചുറ്റുമുള്ള കാടുകളില്‍ എനിക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞു.(ഫോട്ടോ കാണുക ) കേരളത്തില്‍ നിശ്ചിത അളവില്‍ കൂടുതല്‍ ഭൂസ്വത്ത് സ്വകാര്യ വ്യക്തികളുടെ പേരില്‍ ഉണ്ടാവുവാന്‍ പാടില്ല എന്ന ഭൂപരിഷ്ക്കരണ നിയമം നടപ്പികാക്കി കൃഷി ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തപ്പോള്‍ നഗാഞ്ചേരി മനക്കാരുടെ ഭൂമിഭാഗത്തില്‍ സിംഹഭാഗവും നഷ്ടപ്പെട്ടു. ഇരിങ്ങോള്‍ ക്കാവും ചുറ്റുമുള്ള 35 ഏക്കര്‍ വനപ്രദേശമായ സ്ഥലവും തീരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡിന‍്റെ കീഴിലായി. നാഗാഞ്ചേരി മനയുടെ ഉടമാവകാശികളില്‍ നിന്നും 1980 ൽ നാഗാഞ്ചേരി മനയും വിശാലമായ പറമ്പും പെരുബാവൂര്‍ നഗരസഭ വിലക്ക് വാങ്ങി. ലളിത കലാ അക്കാഡമി കുറെ കാലം ഈ മന മുനിസിസിപ്പാലിറ്റിയില്‍ നിന്നും വാടകക്ക് എടുത്തിരുന്നു. ഇപ്പോള്‍ ഇത് വിനോദ സഞ്ചാര കേന്ദ്രമായി ടൂറിസം...

Read More

പെരുബാവൂര്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്.

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ആദ്യത്തെ അന്തരാഷ്ട്ര നിലവാരമുള്ള സ്കൂളായി മാറുവാൻ പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഒരുങ്ങുന്നു. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചു. 5.68 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭ്യമായത്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ നിന്നും നിർദ്ദേശിച്ച പദ്ധതിയാണിത്. 5 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കും. ബാക്കി വരുന്ന 68 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നാണ് വിനിയോഗിക്കുന്നത്. നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ നവീകരണ പദ്ധതിയുമായി സംയോജിപ്പിച്ചാകും സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നത്. വരുന്ന ജനുവരി മാസത്തിൽ പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി മൂന്ന് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഹയർ സെക്കൻഡറി ഭാഗത്തിലെ രണ്ട് നില കെട്ടിടത്തിലെ നിലവിലുള്ള ചെറിയ ക്ലാസ് മുറികൾക്ക്‌ വലിപ്പം കൂട്ടി പുതുക്കി നിർമ്മിക്കും. 20 ക്ലാസ് മുറികൾ കൂടാതെ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്,...

Read More

നഗരത്തിലെ യാത്ര ദുരിതത്തിനു വിരാമമാകുവാന്‍ ബൈപ്പാസ് യാഥാര്‍ത്യമാവുന്നു.അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങി.

പെരുബാവൂര്‍ നവാസികളുടെ നിരവധി വര്‍ഷത്തെ മുറവിളിക്കൊടുവില്‍ നഗരത്തിനു തെക്ക് ഭാഗത്ത്  പാലക്കാട്ടുതാഴം മുതല്‍  ഗവ ആശുപത്രിക്ക് കിഴക്കുവശം വരെ നിര്‍മ്മിക്കുന്ന ബൈപ്പാസിനുള്ള അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിനു തുടക്കമായി. കഴിഞ്ഞദിവസം  ബൈപാസിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ അതിർത്തി കല്ലുകൾ സ്ഥാപിച്ച് തുടങ്ങി. 25 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. 133.24 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചത്. അതിർത്തി കല്ലുകൾ സ്ഥാപിച്ചതിന് ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കും. പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. മൂന്നര കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആലുവ – മൂന്നാർ റോഡിൽ പാലക്കാട്ട് താഴം മുതൽ പാത്തിപ്പാലം, വട്ടയ്ക്കാട്ടുപടി വഴി മരുതു കവല വഴി എ.എം റോഡിൽ പ്രവേശിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കിറ്റ്‌കോ ആണ് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ...

Read More

പെരുമ്പാവൂര്‍ നഗരസഭ ബജറ്റ്: താലൂക്ക് ആശുപത്രിക്ക് 17കോടിയുടെ വികസന മാസ്റ്റര്‍പ്ലാന്‍, യാത്രി നിവാസില്‍ ബസ് ടെര്‍മിനല്‍, നഗരസഭ കോടതി കെട്ടിടത്തിലേക്ക് മാറ്റാനും ആലോചന

പെരുമ്പാവൂര്‍: നഗരസഭ രണ്ടരവര്‍ഷം പൂര്‍ത്തീകരിച്ച് മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ വിവിധ വികസന പദ്ധതികള്‍ക്കുതന്നെ മുന്‍തൂക്കം നല്‍കി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം നടപ്പാക്കുന്നതിന് 17 കോടിയോളം രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ പദ്ധതിയുണ്ട്. നടപടികള്‍ ഏറെകുറേ പൂര്‍ത്തീകരിച്ച ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിനായി 75 ലക്ഷം രൂപയും യാത്രിനിവാസ് ഷോപ്പിങ് കോംപ്ലക്സില്‍ നടപ്പാക്കുന്ന ബസ് ടെര്‍മിനല്‍ പദ്ധതിക്ക് 80 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോടതി കെട്ടിടം പൂര്‍ത്തിയായ മുറക്ക് നഗരസഭ കോടതി കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും പ്രാരംഭനടപടികള്‍ക്കും 10 ലക്ഷം രൂപയും വകവച്ചു. ഹഡ്കോയുടെ ധനസഹായത്തോടെയും ശുചിത്വമിഷനില്‍ നിന്നും ലഭിക്കുന്ന തുകയും ഉള്‍പ്പെടുത്തി യുഎന്‍ അംഗീകാരമുള്ള തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് 97.5 ലക്ഷം രൂപയും നീക്കിയിരിപ്പുണ്ട്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ നിഷ വിനയനാണ് ബജറ്റ് അവതരിപ്പിച്ചത്. മുന്നിരിപ്പായി 3,31,16,025 രൂപയും തന്നാണ്ട് വരവ് 23,89,91,380 രൂപയും ചെലവ് 24,53,88,500 രൂപയും 2,67,18,905 രൂപ നീക്കിയിരുപ്പും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അയ്യങ്കാളി തൊഴിലുറപ്പു...

Read More