Select Page

ഉന്നത വിദ്യാഭ്യാസം, ഗവേഷണം മുതലായ മേഖലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്‌ സർവകലാശാല .വ്യത്യസ്ത മേഖലകളിൽ ബിരുദം നൽകുന്ന അക്കാദമിക് സ്ഥാപനമാണിത്. Universitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണു University എന്ന പദത്ത്റ്റിന്റെ നിഷ്പത്തി. ഗുരുക്കന്മാരുടെയും പണ്ഡിതരുടെയും സമൂഹം എന്നാണ് ഇതിനർഥം.

കേരള സർവ്വകലാശാല

തിരുവിതാംകൂർ സർവകലാശാല എന്നായിരുന്നു ആദ്യനാമം. 1937ൽ സ്ഥാപിക്കപ്പെട്ടു. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യത്തെ ചാൻസലർ. 1957ലാണ് കേരള സർവകലാശാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.

കർമണി വ്യജ്യതേ പ്രജ്ഞാ എന്ന സംസ്കൃതവാക്യമാണ് കേരള സർ‌വകലാശാലയുടെ ആപ്തവാക്യം. വിഷ്ണുശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നുമാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. “പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു” എന്നാണ് ഈ വാക്യത്തിന്റെ അർഥം

കാലിക്കറ്റ് സർവകലാശാല

1968ൽ സ്ഥാപിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് കാലിക്കറ്റ് സർവകലാശാല കാമ്പസ്.ഉത്തരകേരളത്തിൽ ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി 1968 ലാണ് കേരള സർക്കാരിന്റെ ഉത്തരവിലൂടെ സർവ്വകലാശാല നിലവിൽ വന്നത്. ശാസ്ത്ര-സാങ്കേതികവിദ്യയും കേരളത്തിന്റെ കലാസംസ്കാരങ്ങളും സർവ്വകലാശാലയുടെ മുഖ്യപരിഗണനയായിരിക്കണമെന്നും നിശ്ചയിക്കപ്പെട്ടു. കേരള സർവ്വകലാശാലയുടെ കീഴിൽ കോഴിക്കോട്ടുണ്ടായിരുന്ന നാല് ബിരുദാനതര പഠന വകുപ്പുകളും ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലായുള്ള 54 കോളേജുകളും അധികാരപരിധിയിൽ കൊണ്ടുവന്നുകൊണ്ടാണ് സർവ്വകലാശാല നിലവിൽ വന്നത്. ഇന്ന് 25 ബിരുദാനന്തര പഠന വകുപ്പുകളും 262 കോളേജുകളുമായി കേരളത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയായി ഇത് വളർന്നിരിക്കുന്നു.

പഠനവകുപ്പുകൾ

കോഴിക്കോട് നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവ്വകലാശാലയുടെ ആസ്ഥാനവും മുഖ്യ പഠനകേന്ദ്രവും. സർവ്വകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാവിഭാഗവും വിദൂരപഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സർവ്വകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിൿ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകൾ എന്നിവയും ഇവിടെയാണ്.

 • ഭൗതികശാസ്ത്രം
 • രസതന്ത്രം
 • നാനോ സയൻസ്
 • വാണിജ്യശാസ്ത്രം
 • സസ്യശാസ്ത്രം
 • ജന്തുശാസ്ത്രം
 • ജൈവസാങ്കേതികത
 • വിദ്യാഭ്യാസം
 • അറബിൿ
 • ഇംഗ്ലീഷ്
 • ഹിന്ദി
 • മലയാളം
 • റഷ്യൻ
 • സംസ്കൃതം
 • ചരിത്രം
 • പത്രപ്രവർത്തനം
 • ഗ്രന്ഥപ്പുരശാസ്ത്രം
 • ഗണിതശാസ്ത്രം
 • സ്ഥിതിവിവരശാസ്ത്രം
 • വിവരസാങ്കേതികത
 • മന:ശാസ്ത്രം
 • തത്ത്വചിന്ത
 • കായികവിദ്യ

ബൊട്ടാണിക്കൽ ഗാർഡൻ

സർവ്വകലാശാലയുടെ കീഴിൽ 45 ഏക്കർ സ്ഥലത്ത് ഒരു ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നു. പതിനായിരത്തോളം സസ്യ വകഭേദങ്ങൾ ഗാർഡനിലുണ്ട്. മുളകളും ഔഷധ സസ്യങ്ങളും ജലസസ്യങ്ങളുമെല്ലാം പ്രത്യേകമായി ഇവിടെ സംരക്ഷിക്കുന്നു. ഇവിടുത്തെ ശേഖരത്തിൽ ഇഞ്ചിവർഗത്തിലെ ഇരുനൂറോളം സ്​പീഷീസുകളാണ് ഉള്ളത്. ആൻഡമാൻ നിക്കോബാറിലെവംശനാശ ഭീഷണി നേരിടുന്ന ഇഞ്ചി വർഗ്ഗം ഉൾപ്പടെ 140 എണ്ണം ഇന്ത്യയിൽ നിന്നുള്ള വർഗങ്ങളാണ്. തായ്‌ലൻഡ്, ശ്രീലങ്ക, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇഞ്ചിവർഗങ്ങളും ഇവിടെയുണ്ട്.

അഫിലിയേറ്റഡ് കോളേജുകൾ

കോഴിക്കോട് ജില്ലയിലെ 70, തൃശ്ശൂർ ജില്ലയിലെ 68, മലപ്പുറം ജില്ലയിലെ 70, പാലക്കാട് ജില്ലയിലെ 43, വയനാട് ജില്ലയിലെ 11 കോളേജുകൾ ചേർന്ന് മൊത്തം 262 കോളേജുകൾ സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്തിരിക്കുന്നു. അവയിൽ 115 അർട്സ് ആന്റ് സയൻസ് കോളേജുകൾ, 53 ട്രെയ്‍‌നിംഗ് കോളേജുകൾ, 23 എഞ്ജിനിയറിംഗ് കോളേജുകൾ, 5 മെഡിക്കൽ കോളേജുകൾ, 4 ആയുർവേദ കോളേജുകൾ, 2 ലോ കോളേജുകൾ, 23 അറബി കോളേജുകൾ, ഒരു ഫൈൻ ആർട്സ് കോളേജ് ,16 നേഴ്സിംഗ് കോളേജുകൾ എന്നിവ ഉൾപ്പെടുന്നു.

മഹാത്മാഗാന്ധി സർവകലാശാല

 

1983ൽ സ്ഥാപിക്കപ്പെട്ടു. കോട്ടയത്തുനിന്ന് 13 കി.മീ. ദൂരെയുള്ള പ്രിയദർശിനി ഹിൽസിൽ ആണ് കാമ്പസ്. മഹാത്മാഗാന്ധി ർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്സിറ്റി 1983 ഒക്ടോബർ 3-നാണ്‌ സ്ഥാപിതമായത്. കോട്ടയമാണ്സർവ്വകലാശാലയുടെ ആസ്ഥാനം. ഈ സർ‌വ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 123 ആർ‌ട്സ് ആൻറ് സയൻസ് കോളേജുകളും, 3 മെഡിക്കൽ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തൽ കോളേജുകളും, 3 ആയുർവേദ കോളേജുകളും, 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സർ‌വ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കൽ കോഴ്സുകൾക്കായി കോളേജുകളും, ടീച്ചർ എഡുക്കേഷൻ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങ്ങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകൾ ഇതിനോടകം നൽകിയിട്ടുണ്ട്.അക്കാദമിക് സെന്ററുകൾ – അഞ്ചു വർഷ വിവിധ സയൻസ് ശാഖകൾ ഏകോപിപ്പിച്ച എം എസ് പ്ലസ് ടു തലത്തിൽ വിജയിച്ചവർക്ക് . ഇംഗ്ലീഷ് ഭാഷാ ആശയ വിനിമയം. പരിസ്ഥിതി പഠനം. എംഎസ് നാനോ സയൻസ് കൂടാതെ പരിസ്ഥിതി പഠനം, ബയോമെഡിക്കൽ ഗവേഷണം, സോഷ്യൽ സയൻസ് മുതലായവയിൽ അന്തർ സർവ്വകലാശാല സെന്ററുകളും പ്രവർത്തിയ്ക്കുന്നു. മുൻ വർഷത്തെ പി. ജി പ്രവേശനം പോലെ യു .ജി പ്രവേശനവും ഈ വർഷം മുതൽ ഏക ജാലകം മുഖാന്തരം നടക്കുന്നു എന്നുള്ളതും എം ജി സർവ്വകലാശാലയുടെ പ്രത്യേകതയാണ്.

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല

കേരള സർക്കാറിന് കീഴിൽ 2010 ൽ ആരംഭിച്ച സർവ്വകലാശാലയാണു കേരള വെറ്ററിനറി ആന്റ്അനിമൽ സയൻസ് സർവകലാശാല. 2013 ൽ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ ശൃംഖലയായ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിൽ ഈ സർവ്വകലാലയെയും ഉൾപ്പെടുത്തി. സർവകാശാലക്ക് ഴിലുള്ള തിരുവിഴാംകുന്നിലെ സ്ഥാപനത്തിനാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപന പദവി ലഭിച്ചത്

സർവകലാശലക്ക് കീഴിലെ സ്ഥാപനങ്ങൾ

കേരള വെറ്ററിനറി കോളേജ് മണ്ണുത്തി

 

 

 • കോളേജ് ഓഫ് വെറ്ററിനറി ആൻറ് അനിമൽ സയൻസ് , പൂക്കോട്
 • ക്ലിനിക്കൽ വെറ്ററിനറി കോപ്ലക്സ്, കോളേജ് ഓഫ് വെറ്ററിനറി ആൻറ് അനിമൽ സയൻസ് , പൂക്കോട്.
 • കോളേജ് ഓഫ് ഡയറി സയൻസ് ആൻറ് ടെക്നോളജി,മണ്ണുത്തി.
 • ഇൻസ്ട്രക്ഷണൽ ഫാംസ് പൂക്കോട്
 • കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്,പാലക്കാട്.
 • ബേസ് ഫാം കോലാഹലമേട്, ഇടുക്കി

കേന്ദ്ര സർവകലാശാല

2009 ലെ പാർലമെന്റ് ആക്ട് പ്രകാരം നിലവിൽ വന്ന ഒരു കേന്ദ്ര സർവകലാശാലയാണ് കേന്ദ്രസർവകലാശാല കേരളം. കാസർഗോഡ് നിന്നും 5 കിലോമീറ്റർ അകലയുള്ള നയന്മാർ മൂലയിലെ താൽകാലിക കാമ്പസ് കേന്ദ്രീകരിച്ചാണ് സർവകലാശാലയുടെ ഇപ്പോഴത്തെ പ്രവർത്തനം നടക്കുന്നത്.  ബീഹാർ,ഗുജറാത്ത്, ഹരിയാന,ഹിമാചൽ പ്രദേശ്,ജമ്മു കാശ്മീർ,ജാർകണ്ഡ്,കർണാടക,കേരളം, ഒറീസ്സ,പഞ്ചാബ്,രാജസ്ഥാൻ,തമിഴ്നാട് എന്നിവിടങ്ങളിൽ പുതിയ കേന്ദ്രസർവകലാശാലകൾ സ്ഥാപിക്കാനുദ്ദേശിച്ച് കൊണ്ടുവന്ന നിയമമാണ് കേന്ദ്ര സർവകലാശാല ബിൽ 2009. 2013 നവംബ‍ർ മുതൽ സർവകലാശാല പെരിയ(കാസർകോഡ്) കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. 2014 ജൂണിൽ സർവകലാശാല പ്രഥമ ബിരുദദാനം നടത്തി.

കണ്ണൂർ സർവ്വകലാശാല.

കേരളത്തിലെ ഏഴാമത്തെ പൊതു സർവ്വകലാശാലയാണ് കണ്ണൂർ സർവ്വകലാശാല.കന്യാകുമാരി – പൻവേൽ ദേശീയപാതയ്ക്ക് (NH-66) സമീപം ധർമ്മശാലയിൽ നിന്ന് 1-കിലോമീറ്റർ അകലെ കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് കണ്ണൂർ സർവ്വകലാശാലയുടെ മുഖ്യ ആസ്ഥാനം.

ഉത്തരമലബാറിലെ പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതിക്കായ് ഇന്നത്തെ കോഴിക്കോട് സർവ്വകലാശാല വിഭജിച്ച് “മലബാർ സർവ്വകലാശാല” എന്ന പേരിൽ പുതിയ ഒരു സർവ്വകലാശാല സ്ഥാപിക്കുവാൻ 1995 നവംബർ 9-ന് അന്നത്തെ കേരള ഗവർണറായിരുന്ന ബി. രാജയ്യ ഓർഡിനൻസ് ഇറക്കികൊണ്ട് തുടങ്ങുന്നതാണ് “കണ്ണൂർ സർവ്വകലാശാലയുടെ” ചരിത്രം.

ഒമ്പതാം കേരള നിയമസഭ ആക്ട് 22 പ്രകാരം കണ്ണൂർ സർവ്വകലാശാല സ്ഥാപിക്കുവാൻ അനുവാദം നൽകുകയും തുടർന്ന് 1996 മാർച്ച് 2-ന് അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത് കൊണ്ട് കേരളത്തിലെ ഏഴാമത്തെ സർവ്വകലാശാലയായ് കണ്ണൂർ സർവ്വകലശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ വിവിധ ക്യാമ്പസുകൾ സ്ഥാപിതമാക്കി “Multi Campus” എന്ന അപൂർവ്വവും നൂതനവുമായ ആശയത്തിലധിഷ്ഠിതമാണ് സർവ്വകലാശാലയുടെ പ്രവർത്തന പന്ഥാവ്. തലശ്ശേരി, പയ്യന്നൂർ, മാങ്ങാട്ട്പറമ്പ്, നീലേശ്വരം, കാസർഗോഡ്, മാനന്തവാടി എന്നിവിടങ്ങളിലാണ് സർവ്വകലാശാലയുടെ ക്യാമ്പസുകൾ സ്ഥിതി ചെയ്യുന്നത്.

കണ്ണൂർ കാസർഗോഡ് റവന്യൂ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും ചേർന്നതാണ് കണ്ണൂർ സർവ്വകലാശാലയുടെ അധികാരപരിധി.

പഠന വകുപ്പുകൾ

 • സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ അൻഡ് സ്പോർട്ട് സയൻസ്
 • സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ
 • സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ്
 • സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ്
 • സ്കൂൾ ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്
 • സ്കൂൾ ഓഫ് സോഷ്യൽ സയൻസ്
 • സ്കൂൾ ഓഫ് ലൈഫ് സയൻസ്
 • സ്കൂൾ ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്
 • സ്കൂൾ ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്

10. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്

11. സ്കൂൾ ഓഫ് ഹെൽത്ത് സയൻസ്

12. സ്കൂൾ ഓഫ് പ്യൂർ ആൻഡ് അപ്പളൈഡ് ഫിസിക്ക്സ്

13. സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്

14. സ്കൂൾ ഓഫ് വിഷ്വൽ ആൻഡ് ഫൈൻ ആർട്ട്സ്

 

ആർട്സ് & സയൻസ് കോളേജുകൾ

ഗവൺമെന്റ്

 • ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി
 • കെ.കെ.എം. ഗവൺമെന്റ് വുമൺസ് കോളേജ്,കണ്ണൂർ

എയ്ഡഡ്

 • പയ്യന്നൂർ കോളേജ്, പയ്യന്നൂർ
 • ശ്രീനാരായണ കോളേജ്,കണ്ണൂർ
 • നിർമ്മലഗിരി കോളേജ്,കൂത്തുപറമ്പ്
 • പഴശ്ശിരാജ എൻ.എസ്.എസ്.കോളേജ്, മട്ടന്നൂർ
 • സർ സയ്യിദ് കോളേജ്,തളിപ്പറമ്പ്
 • കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ,മാടായി
 • മഹാത്മാഗാന്ധി കോളേജ്,ഇരിട്ടി
 • എസ്.ഇ.എസ് കോളേജ്,ശ്രീകണ്ഠാപുരം
 • എൻ.എ.എം. കോളേജ്,കല്ലിക്കണ്ടി

അൺ എയ്ഡഡ്

 • കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, തളിപ്പറമ്പ്
 • കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കൂത്തുപറമ്പ്, കണ്ണൂർ
 • കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നെരുവമ്പ്രം, ഏഴോം, കണ്ണൂർ
 • ഗുരുദേവ ആർട്സ് ആന്റ് സയൻസ് കോളേജ്, മാത്തിൽ, പയ്യന്നൂർ
 • ആദിത്യ കിരൺ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കുറ്റൂർ, മാതമംഗലം
 • സർസയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, കരിമ്പം, തളിപ്പറമ്പ്
 • തളിപ്പറമ്പ് ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്
 • ദേവമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, പൈസക്കരി, കണ്ണൂർ
 • മേരിമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, ആലക്കോട്, കണ്ണൂർ

10. മഹാത്മാഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ്, ചെണ്ടയാട്, പാനൂർ, കണ്ണൂർ

11. ഐ.ടി.എം. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് , മയ്യിൽ, കണ്ണൂർ

12. ചിന്മയ ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ വുമൺ, ചാല, കണ്ണൂർ

13. ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്, കണ്ണൂർ

14. സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ, കണ്ണൂർ

15. എം.ഇ.എസ്. കോളേജ് , നരവൂർ, കൂത്തുപറമ്പ്

16. സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കല്യാട്,ഇരിക്കൂർ

17. ഔവർ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, തിമിരി, കണ്ണൂർ

18. എ.എം.എസ്.ടി.ഇ.സി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ്, കല്യാശ്ശേരി, അഞ്ചാം പീടിക, കണ്ണൂർ

19. പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, പഴച്ചിയിൽ, നരീക്കാംവള്ളി, പിലാത്തറ

20. മൊറാഴ കോ‌-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, മൊറാഴ, കണ്ണൂർ

21. വാദിഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വിളയാങ്കോട്, കണ്ണൂർ

22. ഇ.എം.എസ്. മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, വള്ളിത്തോട്, ഇരിട്ടി, കണ്ണൂർ

23. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പിണറായി, കണ്ണൂർ

24. നവജ്യോതി കോളേജ്, ചെറുപുഴ, കണ്ണൂർ

25. നഹർ ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരോട്, കണ്ണൂർ

26. കണ്ണൂർ ഇന്റർനാഷണൽ എജുക്കേഷണൽ ട്രസ്റ്റ് ആർട്സ് ആന്റ് സയൻസ് കോളേജ്, മുട്ടന്നൂർ