Select Page

 

കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾവിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, ലാപീടോപ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി മാഹി, ലക്ഷദ്വീപ്, ഗൾഫ് എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ഒന്നാം ഘട്ടം (2002-2005)

ഈ പദ്ധതിയുടെ ഒന്നാം ഘട്ടം 2002 മുതൽ തുടങ്ങി 2005 ൽ അവസാനിച്ചു. ഒന്നാം ഘട്ടത്തിൽ 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള അവസരം നൽകി. കൂടാതെ 2699 ലധികം സ്കൂളുകളിൽ 25540 കമ്പ്യൂട്ടർ സൗകര്യം ഏർപ്പെടുത്തിവിദ്യാഭ്യാസ മേഖലയിൽ ധാരാളം ഗുണകരമായ മാറ്റങ്ങൾ വരുത്താൻ ഐടി@സ്കൂൾ പ്രോജക്ടിന്റെ നേതൃത്ത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂളുകളിൽ ഐ.സി.റ്റി അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുന്നതും പ്രധാന ലക്ഷ്യമാണ്. ആവശ്യകതയനുസരിച്ച് വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ അനുബന്ധഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ പരമമായലക്ഷ്യം പഠനബോധന പ്രക്രീയ ലളിതവും രസകരവും കൂടുതലൽ ഫലപ്രദവുമാക്കുക എന്നതാണ്.ക്ലാസ്സ് മുറികളിൽ വിവിധവിഷയങ്ങളുടെ വിനിമയം ഐ.ടി അധിഷ്ടിതമാക്കുന്നതിനും വിദ്യാലയപ്രവർത്തനങ്ങൾ ഐ.സിറ്റി അധിഷ്ടിതമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഐടി@സ്കൂൾ പ്രോജക്ട് നടത്തുന്നുണ്ട്.

രണ്ടാം ഘട്ടം (2005 – 2008)

 

സാറ്റലൈറ്റ് സൗകര്യം ഉപയോഗിച്ച് സ്കൂളുകളിൽ വെർച്വൽ ക്ലാസ് റൂമുകൾ നടപ്പാക്കി. കൂടുതൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കി.]2005 ഫെബ്രുവരിയിൽ എസ്സ് എസ്സ് എൽ സി യുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ നടത്തിയതും പ്രത്യേകം തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്.കേരള ഐ.റ്റി മിഷൻ ,ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ സ്വന്തമായി ഗ്നു ലിനക്സ് വെർഷൻ തയ്യാറാക്കാൻ ഐ.ടി @ സ്കൂൾ പ്രോജക്ടിന് കഴിഞ്ഞു. 2008 മാർച്ചിലെ എസ്സ്.എസ്സ്.എൽ.സി യുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയർ ഉപയോഗിച്ച് വിജയകരമായി നടത്താൻ കഴിഞ്ഞു.

സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് ഹൈസ്കൂളുകൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകൾക്കും ഐ.ടി സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം 1 ലക്ഷം രൂപാ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും അനുബന്ധഉപകരണങ്ങളും അഞ്ചു വർഷം നൽകി.എല്ലാ സ്ഖൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലാപ്ടോപ്പുകളും എൽ.സി.ഡി പ്രൊജക്റ്ററുകളും നൽകിയിട്ടുണ്ട്

ഉച്ചഭക്ഷണപരിപാടി,അദ്ധ്യാപകരുടേയും പ്രഥമാദ്ധ്യാപകരുടെയും സ്ഥലംമാറ്റം, സമ്പൂർണ്ണകായികക്ഷമതാ പദ്ധതി, പാഠപുസ്തക വിതരണം, ന്യൂനപക്ഷസ്കോളർഷിപ്പിന്ന അർഹമായവരെ തെരഞ്ഞെടുക്കൽ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലാക്കാൻ ഐ.ടി @ സ്കൂൾ പ്രോജക്ട് ശ്രമിക്കുന്നു. ഹയർസെക്കന്ററി പ്രവേശനം സുതാര്യവും കാര്യക്ഷമവുമാക്കാൻ ഏകജാലക സംവിധാനം നടപ്പാക്കി.

സംസ്ഥാനസർക്കാരിനു കീഴിലുള്ള എല്ലാവകുപ്പുകളിലേയ്ക്കും ഇ-ഗവേർണൻസിന്റെ സൗകര്യമൊരുക്കുവാൻ ഐ.ടി @ സ്കൂൾ പ്രോജക്ടിന് കഴിഞ്ഞിട്ടുണ്ട്.എല്ലാവകുപ്പുകളിലേയും എല്ലാ ജീവനക്കാരുടേയും ശമ്പളബില്ലുകൾ കമ്പ്യൂട്ടറിൽ തയ്യാറാക്കുന്നതിനായി ശമ്പളബില്ലുകൾ തയ്യാറാക്കുന്ന ക്ലാർക്കുമാർ ഡ്രായിങ് ആന്റ് ഡിസ്ബേർസിങ്ങ് ഓഫീസർമാർ എന്നിവർക്ക് പരിശീലനം നൽകി.