Select Page

ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം നാഗലോകമാണ്.കാവുകളില്‍ വസിക്കുന്ന നാഗങ്ങള്‍ക്ക് വഴിപ്പെടാത്ത ഒരു ജനതയും കേരളത്തില്‍ കഴിഞ്ഞു പോയിട്ടില്ല. പരശുരാമന്‍ കേരളം സൃഷ്ടിച്ച് ബ്രഹ്മണര്‍ക്ക് ദാനം ചെയ്ത് വടക്കുനിന്നും അവരെ കൊണ്ടുവന്നു വസിപ്പിച്ചപ്പോള്‍ അവര്‍ ഇവിടെയുണ്ടായിരുന്ന സര്‍പ്പങ്ങളെ ഭയന്ന് തിരിച്ച് അവരുടെ ജന്മഭൂമിയിലേക്ക് മടങ്ങിയതായും പിന്നീട് രണ്ടാമതും കൊണ്ടുവന്ന് തമസിപ്പിക്കുകയായിരുന്നുവെന്നുമുള്ള എെതീഹ്യം. കേരളത്തിന്റെ സര്‍പ്പശക്തിയുടെ ചരിത്രാംശമുള്ള തെളിവാണ്
സര്‍പ്പാരാധകരല്ലാതിരുന്ന ബ്രാഹ്മണര്‍ കേരളത്തില്‍ സര്‍പ്പാരാധകരായി മാറിയത് .കേരളിത്തിലെ സര്‍പ്പകാടുകള്‍ എന്നറിയപ്പെടുന്ന ചെറുവനങ്ങളില്‍ സര്‍പ്പങ്ങളെ പ്രതിഷ്ഠിച്ചത് ആരാണെന്ന് ഇനിയും ഉത്തരം കിട്ടേണ്ട ചോദ്യമാണ്.

കേരളത്തിലുണ്ടായിരുന്ന ഏറ്റവും വലിയ കാവ് എന്നുവിശേഷിപ്പാക്കാവുന്നത് പെരുബാവൂരിലെ ഇരിങ്ങോള്‍കാവാണ്. ഇരിങ്ങള്‍ക്കാവിന്‍റ ഉരാണ്മയുള്ള ബ്രാഹ്മണ കുടുബമായിരുന്നു കാവിന് തൊട്ട് ചേര്‍ന്നു വസിച്ചിരുന്ന നാഗാഞ്ചേരി മനക്കാര്‍ . അടുത്ത കാലം വരെ നാഗഞ്ചേരി മനക്കാര്‍ കേരളത്തിലെ എറ്റവും പ്രബലമായ ബ്രാഹ്മണ കുടുബമായിരുന്നു. സംസ്ഥാനത്തുടനീളം നിരവധി ക്ഷേത്രങ്ങള്‍ ഈ കുടുബത്തിന്‍റെകീഴില്‍ ഉണ്ടയായിരുന്നു. ഏക്കര്‍ ക്കണക്കിന് സ്ഥലത്തിന്‍റെയും ഉടമകളായിരുന്നു ഇവര്‍.

പെരുബാവൂര്‍ ഇരിങ്ങോള്‍ കേന്ദ്രമാക്കി ഇരുപത്തിഏട്ട് മനകള്‍ (ദേശങ്ങള്‍ ) ഉണ്ടായിരുന്നു. ഒടുവിലത് മൂന്നായി ചുരുങ്ങി, നാഗാഞ്ചേരിമനക്ക് പുറമെ ഓറഴിയം,പട്ടശേശി മനകളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഈ മനകള്‍ ഇരിങ്ങോള്‍കാവിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.

നാഗത്തിന്‍റെ പേരോടുകൂടിയ നഗാഞ്ചേരിമനക്കാര്‍ സര്‍പ്പശക്തിയെ ആവാഹിക്കുവാന്‍ കഴിവുള്ള മാന്ത്രിക ശക്തിയുള്ളവരായിരുന്നു. . നാഗങ്ങളെ ഒഴിപ്പിക്കുന്നതിലും വഴിപാടുകള്‍ നടത്തുന്നതിലും അവര്‍ വിദഗ്തരായിരുന്നു. 72 സര്‍പ്പത്തറകള്‍ അടുത്ത കാലം വരെ നഗഞ്ചേരിമനയോടു ചേര്‍ന്ന് ഉണ്ടായിരുന്നു. ഇവിടെ നിധി കുഴിച്ചിട്ടീട്ടുണ്ട് എന്ന വിശ്വാസത്തില്‍ ഇവിടം കുഴിച്ച് സര്‍പ്പത്തറകള്‍ നശിപ്പിച്ചു തകര്‍ക്കപ്പെട്ട സര്‍പ്പങ്ങളുടെ ചിത്രകൂടക്കല്ലുകള്‍ നഗാഞ്ചേരിമനക്ക് ചുറ്റുമുള്ള കാടുകളില്‍ എനിക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞു.(ഫോട്ടോ കാണുക )

കേരളത്തില്‍ നിശ്ചിത അളവില്‍ കൂടുതല്‍ ഭൂസ്വത്ത് സ്വകാര്യ വ്യക്തികളുടെ പേരില്‍ ഉണ്ടാവുവാന്‍ പാടില്ല എന്ന ഭൂപരിഷ്ക്കരണ നിയമം നടപ്പികാക്കി കൃഷി ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തപ്പോള്‍ നഗാഞ്ചേരി മനക്കാരുടെ ഭൂമിഭാഗത്തില്‍ സിംഹഭാഗവും നഷ്ടപ്പെട്ടു. ഇരിങ്ങോള്‍ ക്കാവും ചുറ്റുമുള്ള 35 ഏക്കര്‍ വനപ്രദേശമായ സ്ഥലവും തീരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡിന‍്റെ കീഴിലായി. നാഗാഞ്ചേരി മനയുടെ ഉടമാവകാശികളില്‍ നിന്നും 1980 ൽ നാഗാഞ്ചേരി മനയും വിശാലമായ പറമ്പും പെരുബാവൂര്‍ നഗരസഭ വിലക്ക് വാങ്ങി. ലളിത കലാ അക്കാഡമി കുറെ കാലം ഈ മന മുനിസിസിപ്പാലിറ്റിയില്‍ നിന്നും വാടകക്ക് എടുത്തിരുന്നു. ഇപ്പോള്‍ ഇത് വിനോദ സഞ്ചാര കേന്ദ്രമായി ടൂറിസം സൊസൈറ്റി എറ്റെടുത്ത് നടത്തിവരുന്നു.

അറിവുകള്‍ക്ക് കടപ്പാട് – നാഗ‍ഞ്ചേരിമനയിലെ തലമുതിര്‍ന്ന അംഗം വാസുദേവന്‍ നബൂതിരി.