Select Page

പെരുമ്പാവൂർ ∙ സാമൂഹിക വനവൽക്കരണ വിഭാഗവും വനം–വന്യജീവി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് വിദ്യാലയങ്ങൾക്കു നൽകുന്ന ഫലവൃക്ഷത്തൈകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വെങ്ങോല പഞ്ചായത്ത്  പ്രസിഡന്റ് ധന്യ ലൈജു അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ്, ജില്ലാ പഞ്ചായത്ത് അംഗം  ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം  നഗീന ഹാഷിം, പഞ്ചായത്ത് അംഗം പി.എ. മുക്താർ, തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ വി.പി. അബൂബക്കർ, പിടിഎ പ്രസിഡന്റ് വി.എം. അബു, അസി. ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് അനസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ.വി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.പരിസ്ഥിതി രംഗത്തു മികച്ച പ്രവർത്തനം നടത്തുന്ന ഫോറസ്റ്റ് ക്ലബ് കൺവീനർ കെ.എ. നൗഷാദ്, നമ്മൾ സംഘടന ചെയർമാൻ യാസിർ യാച്ചു എന്നിവരെ ആദരിച്ചു.