Select Page

പെരുമ്പാവൂര്‍: കുടുംബശ്രീ എറണാകുളം ജില്ലാ കായികമേളയില്‍ വടവുകോട്-പുത്തന്‍കുരിശ് സിഡിഎസ് 25 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് 22 പോയിന്റ് നേടി കീരംപ്പാറ സിഡിഎസ് എത്തി. ജില്ലാ കായികമേള എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ കെ ജോഷി മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി ജോണ്‍സണ്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി എം റെജീന, പെരുമ്പാവൂര്‍ നഗരസഭ സിഡിഎസ് ചെയര്‍ പേഴ്സണ്‍ സ്മിത ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു.