Select Page

മാനുഷികവും മൗലികവുമായ അവകാശമാണ് വിദ്യാഭ്യാസം

സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ ഭാരതത്തില്‍ ഏകദേശം 10 മില്ല്യണിലധികം വരും എന്നാണ് അനൌധ്യോകിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരെ സാമൂഹികമായും വിദ്യാഭ്യാസപfരമായും ഉന്നതിയിലേക്ക് കൊണ്ട് വരേണ്ടതുണ്ട്.   ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാമെല്ലാം തയ്യാറാകുകയും നാളേയ്ക്കുള്ള ഇന്ത്യക്കായി അവര്ക്ക് പരിജ്ഞാനം നല്കി പ്രാപ്തരാക്കുകയും അധികാരപ്പെടുത്തുകയും ച്ചെയ്യണ്ടത് അത്യാവശ്യമാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യയില്‍ കുട്ടികളുടെ ഉന്നമനത്തിനായി ഭരണഘടനാപരമായ നടപടികള്‍, തന്ത്രങ്ങള്‍, വ്യക്തമായ കര്മ്മപരിപാടികള്‍ എന്നിവ നിയമനിര്മ്മാണം വഴി ആവിഷ്ക്കരിച്ച് സര്ക്കാരിനെ ചുമതലപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ദശകത്തില്‍ രാജ്യത്തിന്റെെ പ്രത്യേകിച്ച് ആരോഗ്യം, പോഷകാഹാരവ്യവസ്ഥ, വിദ്യാഭാസം എന്നിങ്ങനെ പുതിയ പല മേഖലകളിലും ത്വരിതഗതിയിലുള്ള സാങ്കേതിക വികാസം കുട്ടികളുടെ പുരോഗമനത്തിനായി വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്നത് ഒരു നേട്ടമാണ്. ഇന്ത്യയിലെ കുട്ടികളുടെ സമാനതകളില്ലാത്ത പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നതിനും അതിനെ മുഖ്യധാരയില്‍ എത്തിക്കുന്ന പ്രവര്ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായി സര്‍ക്കാരും സര്ക്കാരിതര  സംഘടനകളും മറ്റും ഒരുമിച്ച് പ്രവര്ത്തിക്കുന്നുണ്ട്. ബാലവേലക്കെതിരെയുള്ള പോരാട്ടം, കുട്ടികളും തൊഴിലും, പെണ്കുട്ടികളോടുള്ള വിവേചനം, തെരിവു കുട്ടികളുടെ ഉന്നമനം, ഭിന്നശേഷി ഉള്ള  കുട്ടികളുടെ വിദ്യാഭ്യാസം, മൗലികാവകാശ പ്രകാരം എല്ലാകുട്ടികള്ക്കും വിദ്യാഭ്യാസം എന്നിവയാണ് ഇതില്‍ ഉള്‍‌പ്പെടുത്തിരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍.

വിദ്യാഭ്യാസ അവകാശനിയമം 2009

ആറു വയസ്സു മുതല്‍ പതിനാല്  വയസ്സ്  വരെയുള്ള എല്ലാ  കുട്ടികള്‍ക്കും നിര്‍ബന്ധിതവും  സൗജന്യവുംമായ വിദ്യാഭ്യാസം ഉറപ്പു  വരത്തുന്നതിനായി 2009 ഓഗസ്റ്റ്‌ 4 നു ഇന്ത്യൻ പാർലമെൻറിൽ “വിദ്യാഭ്യാസ അവകാശ നിയമം 2009” പാസാക്കുക ഉണ്ടായി. ഇത് പ്രകാരം എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പു  വരുത്തേണ്ടത് അതാത് തദ്ദേശ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംയുക്ത ഉത്തരവാദിത്വം ആണ്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം

കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും നിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം നല്‍കുന്നതിനായി ആഗോള തലത്തില്‍ നീക്കങ്ങള്‍ നടത്തിവരുന്നു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന കൂടിയാലോചന 1990 ല്‍ ആഗോളതലത്തില്‍ നടത്തിയപ്പോഴാണ് ഇത്തരം നീക്കങ്ങള്‍ക്ക് വേണ്ടി തീരുമാനം എടുക്കുന്നത്. പത്തു വര്‍‌ഷങ്ങള്‍ക്ക് ശേഷം ധാരാളം രാജ്യങ്ങള്‍ സ്ഥാപിത ലക്‌ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കുകയുണ്ടായി. അതിന്‍റ ഫലമായി വ്യത്യസ്ത രാജ്യങ്ങളുടെ പ്രധിനിധികള്‍ ഡാക്കര്‍ (DAKAR) –ല്‍ വീണ്ടും ഒത്തുകൂടുകയും 2010 നുള്ളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ചുമതല സെനഗല്‍ ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. എല്ലാ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും 2015 ല്‍ പ്രാഥമിക പഠനം എന്ന ലക്‌ഷ്യം സാധൂകരിക്കുന്നതിനായുള്ള സുപ്രാധാനമായുള്ള 6 വിദ്യാഭ്യാസ മാര്‍ഗ്ഗങ്ങള്‍ അവര്‍ തിരിച്ചറിയുകയുണ്ടായി. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്‌ഷ്യത്തെ

ഐക്യപ്പെടുത്തുന്നതിനുള്ള അന്തര്‍ ദേശിയ പ്രയത്നങ്ങളെ മുഖ്യ ധാരാ ഏജന്‍സിയായ യുനെസ്കോ(UNESCO) മുന്നില്‍ നിന്നും നയിക്കാനും തീരുമാനിച്ചു. അതൊടൊപ്പം സര്‍ക്കാരും വികസന ഏജന്‍സികളും, ഗവണ്‍‌മെന്‍റ് ഇതര സംഘടനകളും മാധ്യമങ്ങളും മറ്റ് ചില പങ്കാളികളും ഈ ലക്‌ഷ്യം സാധൂകരിക്കാനായി പ്രയത്നിക്കാന്‍ തീരുമാനം എടുക്കുകയുണ്ടായി.

ആറ് നിശ്ചിത വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍

  • കുട്ടികള്‍ക്ക്, പ്രത്യേകിച്ച്, കരുതലും പ്രയോജനങ്ങളും ലഭിക്കാത്തവര്‍ക്ക് വിപുലമായ ബാല്യകാല സംരക്ഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുക.
  • 2015ഓടു കൂടി എല്ലാ കുട്ടികള്‍ക്കും, പ്രത്യേകിച്ച്, പെണ്‍കുട്ടികള്‍ക്കും വിഷമകരമായ സാഹചര്യങ്ങളിലുള്ളവര്‍ക്കും ഗോത്ര ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സൌജന്യവും നിര്‍ബ്ബന്ധിതവും സമ്പൂര്‍ണ്ണവും ഗുണമേന്മയുള്ളതുമായ പ്രാഥമിക വിദ്യാഭ്യാസം പ്രാപ്യമാകുന്നുവെന്ന് ഉറപ്പാക്കുക.
  • അനുയോജ്യമായ പഠന-പരിശീലന പരിപാടികളിലേക്കുള്ള നിക്ഷ്പക്ഷമായ പ്രവേശന മാര്‍ഗ്ഗങ്ങളിലൂടെ എല്ലാ യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ സാധ്യമാകുന്നുവെന്ന് ഉറപ്പാക്കുക.
  • 2015ഓടു കൂടി പ്രായപൂര്‍ത്തിയായവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സാക്ഷരത മെച്ചപ്പെടുത്തല്‍ അമ്പതു ശതമാനം കൈവരിക്കുകയും പ്രാഥമിക-തുടര്‍ വിദ്യാഭ്യാസം എല്ലാ മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രാപ്യമാക്കുകയും ചെയ്യുക.
  • 2015ഓടു കൂടി പ്രാഥമിക-ദ്വിതീയ വിദ്യാഭ്യാസത്തിലുള്ള അസമാനതകള്‍ ഇല്ലാതെയാക്കുകയും മികച്ച നിലവാരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പെണ്‍കുട്ടിക്ക് പൂര്‍ണ്ണമായും തുല്യമായും ഉള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തിക്കൊണ്ട് 2015ഓടു കൂടി വിദ്യാഭ്യാസത്തില്‍ ആണ്‍പെണ്‍ തുല്യത നേടുക.
  • വിദ്യാഭ്യാസത്തില്‍ ഗുണമേന്മയുടെ എല്ലാ ഘടകങ്ങളും മെച്ചപ്പെടുത്തുകയും എല്ലാവരുടെയും മികവ് ഉറപ്പാക്കുകയും അതിലൂടെ സാക്ഷരതയിലും സംഖ്യാശാസ്ത്രത്തിലും ജീവിക്കുവാനാവശ്യമായ കഴിവുകള്‍ നേടിയെടുക്കുന്നതിലും അംഗീകൃതവും അളക്കാനാവുന്നതുമായ ഫലങ്ങള്‍ എല്ലാവര്‍ക്കും നേടാനാവുകയും ചെയ്യുക.

എങ്ങനെയാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് പ്രധാനമാകുന്നത്

എല്ലാ 8 എംഡിജികളും നേടുന്നതില്‍ വളരെ നിര്‍ണ്ണായകമാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യം. കുട്ടികളില്‍ വിദ്യാഭ്യാസത്തിന്‍റെ നേരിട്ടുള്ള പ്രഭാവവും പുനരുത്പാദനപരമായ ആരോഗ്യവും ഇഎഫ്എ സൃഷ്ടിച്ച 2015 ലക്ഷ്യം വച്ചുള്ള മള്‍ട്ടി പാര്ട്ണര്‍ കൂട്ടായ്മയുടെ ലക്ഷ്യമാണ്. ഒരേസമയം മെച്ചപ്പെട്ട ആരോഗ്യം, ശുദ്ധമായ കുടിവെള്ള ലഭ്യത, ദാരിദ്ര്യ ലഘൂകരണം,.പാരിസ്ഥിതിക നിലനില്പ് എന്നിവ പോലെയുള്ള മററ് എംഡിജികള്‍ വിദ്യാഭ്യാസ എംഡിജി നേടുന്നതില്‍ വളരെ നിര്‍ണ്ണായകമാണ്.

വിവിധങ്ങളായ ഇഎഫ്എ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ കൃത്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും വെല്ലുവിളികള്‍ അവശേഷിക്കുന്നു. ഇന്ന്, സ്കൂള്‍ പ്രായത്തിലുള്ള ധാരാളം കുട്ടികള്‍ക്ക് സാമ്പത്തികമോ സാമൂഹ്യമോ ആയ കാരണങ്ങളാലോ ഉയര്‍ന്ന പ്രത്യുല്പാദന നിരക്ക്, എച്ച്ഐവി/എയ്ഡ്സ് തുടങ്ങിയ ശാരീരിക വെല്ലുവിളികളോ സംഘര്‍ഷങ്ങളോ മൂലമോ സ്കൂളില്‍ പോകാനാകുന്നില്ല.

1990 മുതല്‍ വികസ്വര രാഷ്ട്രങ്ങളിലെ വിദ്യാലയ പ്രാപ്യത മെച്ചപ്പെട്ടു വരുന്നുണ്ട്. 163 രാജ്യങ്ങളില്‍ ഏതാണ്ട് 47 എണ്ണം ആഗോള പ്രാഥമിക വിദ്യാഭ്യാസം (എംഡിജി 2 ) നേടിയിട്ടുണ്ട്. അതിനു പുറമേ, 20 രാജ്യങ്ങള്‍ 2015 ഓടു കൂടി ഈ ലക്ഷ്യം നേടുന്നതിനായുള്ള പാതയിലാണെന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും 44 രാജ്യങ്ങളില്‍ വന്‍ വെല്ലുവിളികള്‍ അവശേഷിക്കുന്നു. അതില്‍ 23 എണ്ണം സബ് സഹാറന്‍ ആഫ്രിക്കയിലാണ്. സ്വദേശീയവും രാജ്യാന്തരവുമായ പ്രയത്നങ്ങള്‍ക്ക് ഗണ്യമായ ആക്കം നല്കാനായില്ലെങ്കില്‍ ഈ രാജ്യങ്ങള്‍ക്ക് 2015ഓടു കൂടി ആഗോള പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് അസാധ്യമായിരിക്കും.

വിദ്യാഭ്യാസ രംഗത്തെ ലിംഗ വ്യത്യാസങ്ങള്‍ (എംഡിജി 3) കുറഞ്ഞു വരുന്നുണ്ടെങ്കിലും പ്രാഥമികവും ദ്വിതീയവുമായ വിദ്യാലയങ്ങളുടെ പൂര്‍ത്തീകരണത്തിന്‍റെയും പ്രാപ്യതയുടെയും കാര്യം വരുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും അസൌകര്യങ്ങളുണ്ട്. പ്രാഥമിക-ദ്വിതീയ തലങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രവേശനകാര്യത്തില്‍ അടുത്തകാലത്തായി മെച്ചങ്ങളുണ്ട്.- പ്രത്യേകിച്ച് സബ് സഹാറന്‍ ആഫ്രിക്കയിലേയും സൌത്ത് ഏഷ്യയിലേയും വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍- 24 രാജ്യങ്ങള്‍ക്ക് 2015 ഓടുകൂടി പ്രൈമറി തലത്തിലോ ദ്വിതീയ തലത്തിലോ ലിംഗസമത്വം നേടുന്നത് അസാധ്യമാണ്. ഈ രാജ്യങ്ങളില്‍ ഭൂരിഭാഗം (13) സബ് സഹാറന്‍ ആഫ്രിക്കയിലാണുള്ളത്.

വിദ്യാഭ്യാസ മേഖലയില്‍ മോശപ്പെട്ട പഠന ഫലങ്ങളും നിലവാരം കുറഞ്ഞ വിദ്യാഭ്യാസവും ഇപ്പോഴും അസ്വസ്ഥതയുളവാക്കി കൊണ്ട് ആധിപത്യം സ്ഥാപിച്ച് നിലനില്ക്കുന്നു. ഉദാഹരണത്തിന്, പല വികസ്വര രാഷ്ട്രങ്ങളിലും പ്രൈമറി സ്കൂള്‍ കുട്ടികളില്‍ ആദ്യ ഗ്രേഡില്‍ പ്രവേശനം നേടുന്ന 60 ശതമാനത്തിലും താഴെയുള്ളവര്‍ മാത്രമാണ് അവസാന ഗ്രേഡുകളിലേക്ക് എത്തിച്ചേരുന്നത്. കൂടാതെ, പല രാജ്യങ്ങളിലും വിദ്യാലയങ്ങളിലെ വിദ്യാര്‍ഥി/അധ്യാപക അനുപാതം 40:1 ലും കവിയുകയും അധ്യാപകര്‍ ആവശ്യമായ യോഗ്യതകളില്ലാത്തവരുമാണ്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്-സന്ദര്‍ശിക്കുക

കുട്ടികളുടെ അവകാശ കണ്‍‌വെന്‍ഷന്‍

മാര്‍ഗനിര്‍ദേശ തത്വങ്ങള്‍: എല്ലാ അവകാശങ്ങള്‍ക്കും വേണ്ട പൊതുവ്യവസ്ഥ

വകുപ്പ് 1
18 വയസ്സിന് താഴെയുള്ള എല്ലാവര്‍ക്കും ഈ തത്വത്തില്‍ അവകാശമുണ്ട്.

വകുപ്പ് 2
ഈ നിയമം എല്ലാവര്‍ക്കും ബാധകമാണ്, നിങ്ങളുടെ വംശം, മതം, കഴിവുകള്‍, നിങ്ങള്‍ എന്ത് തന്നെ പറഞ്ഞാലും ചിന്തിച്ചാലും, ഏത് തരത്തിലുള്ള കുടുംബത്തില്‍ നിന്ന് വന്നാലും

വകുപ്പ് 3
All organisations concerned with children  should work towards what is best for each child.

വകുപ്പ് 4
സര്‍ക്കാര്‍ ഈ അവകാശങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കേണ്ടതാണ്.

വകുപ്പ് 6
നിങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. നിങ്ങള്‍ നിലനില്‍ക്കുന്നുണ്ടന്നും അഭിവൃദ്ധിപ്പെടുന്നുണ്ടന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

വകുപ്പ് 12

മുതിര്‍ന്നവര്‍ നിങ്ങളെ ബാധിക്കുന്ന തീരുമാനം എടുത്താല്‍, സംഭവിക്കാമെന്ന് നിങ്ങള്‍ കരുതുന്ന കാര്യത്തെകുറിച്ച് പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്, നിങ്ങളുടെ അഭിപ്രായം പ്രാധാന്യത്തിലെടുക്കെണ്ടതുണ്ട്.

നിലനില്‍പ്പിന്‍റയും വികസനത്തിന്‍റയും അവകാശം: ജീവിക്കാനുള്ള മൗലികാവകാശവും ഒരാളുടെ മുഴുവന്‍ കഴിവും നിറവേറ്റാനുള്ള അവകാശവും

വകുപ്പ് 77

നിങ്ങള്‍ക്ക് നിയമപരമായി റജിസ്റ്റര്‍ ചെയ്യപ്പെട്ട പേരിനും പൗരത്വത്തിനും അവകാശമുണ്ട്. നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം നിങ്ങളുടെ രക്ഷിതാക്കളാല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്ന് അറിയാനുള്ള അവകാശമുണ്ട്.

വകുപ്പ് 9
നിങ്ങളുടെ നല്ലതിനല്ലാത്ത കാരണങ്ങളാല്‍ നിങ്ങള്‍ രക്ഷിതാക്കളില്‍ നിന്നും ഒറ്റപ്പെടരുത്, ഉദാഹരണത്തിന് ഒരു രക്ഷിതാവ് കുട്ടിയോട് അവഗണന കാണിക്കുകയോ തെറ്റായി പെരുമാറുകയോ ചെയ്യുക. നിങ്ങളുടെ രക്ഷിതാക്കള്‍ പിരിഞ്ഞിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് രണ്ട്‌പേരുടെ ഒപ്പവും വസിക്കാനുള്ള അവകാശമുണ്ട്.

വകുപ്പ് 20

സ്വന്തം കുടുബത്താല്‍ നിങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എങ്കില്‍ നിങ്ങളുടെ മതത്തെയോ സംസ്കാരത്തെയോ ഭാഷയെയോ ബഹുമാനിക്കുന്ന ആരെങ്കിലും നിങ്ങളെ സംരക്ഷിക്കും.

വകുപ്പ് 22

നിങ്ങള്‍ രാജ്യത്ത് അഭയാര്‍ഥിയായി വന്നതാണങ്കിലും രാജ്യത്ത് ജനിക്കുന്ന കുട്ടികളുടെ അതെ അവകാശങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും

വകുപ്പ് 23

ഏതെങ്കിലും തരത്തിലുള്ള അവശത നിങ്ങള്‍ക്കുണ്ടങ്കില്‍ നിങ്ങള്‍ക്ക് പ്രത്യേക പരിഗണനയും പിന്തുണയും ലഭിക്കും. ആയതിനാല്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യപൂര്‍ണമായ ജീവിതം നയിക്കാന്‍ സാധിക്കും.

വകുപ്പ് 24

നിങ്ങള്‍ക്ക് നല്ല ആരോഗ്യ സംരക്ഷണത്തിന്‍റെയും ശുദ്ധജല ലഭ്യതയുടെയും പോഷകാഹാരത്തിന്‍റയും പരിസ്ഥിതിയുടെയും അവകാശം ഉണ്ട്. ആയതിനാല്‍ നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും.

വകുപ്പ് 25

മാതാപിതാക്കള്‍ അല്ലാതെ ഒരു പ്രാദേശിക സംഘടനയാണ് നിങ്ങളെ സംരക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സാഹചര്യം കൃത്യമായി പരിശോധിച്ചിരിക്കണം.

വകുപ്പ് 26

നിങ്ങള്‍ ദരിദ്രരോ നിര്‍ധനരോ ആണെങ്കില്‍ നിങ്ങള്‍‌ക്കോ നിങ്ങളുടെ മാതാപിതാക്കള്‍‌ക്കോ സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കാനുള്ള അവകാശം ഉണ്ട്.

വകുപ്പ് 27

നിങ്ങളുടെ ഭൗതികവും മാനസികവുമായ ആവശ്യങ്ങള്‍ നേടാനുള്ള ജീവിതനിലവാരത്തിനുള്ള അവകാശം ഉണ്ടാകുന്നതിന് സാധിക്കില്ലെങ്കില്‍ സര്‍ക്കാര്‍ നിങ്ങളുടെ കുടുംബത്തെ സഹായിക്കും.

വകുപ്പ് 28

കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉണ്ട്. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാണ്.

വകുപ്പ് 29

വിദ്യാഭ്യാസം നിങ്ങളുടെ വ്യക്തിത്വവും, കഴിവും വികസിപ്പിക്കും. നിങ്ങളുടെ മാതാപിതാക്കളെയും നിങ്ങളുടെയും മറ്റുള്ളവരുടെയും സംസ്കാരത്തെയും ബഹുമാനിക്കാനുള്ള ഒരു പ്രോത്സാഹനം ഇതിലൂടെ ലഭിക്കും.

വകുപ്പ് 30

നിങ്ങളുടെ കുടുംബത്തിന്‍റെയും ആചാരങ്ങളെയും ഭാഷയേയും പഠിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്, അത് ഈ രാജ്യത്ത് ഭൂരിഭാഗം ജനങ്ങളും പങ്കുവച്ചാലും ഇല്ലങ്കിലും.

വകുപ്പ് 31

നിങ്ങള്‍ക്ക് വിശ്രമിക്കാനും നേരം പോക്കിനും മറ്റ്പല പ്രവര്‍ത്തികളിലും പങ്കെടുക്കാനുള്ള അവകാശം ഉണ്ട്.

വകുപ്പ് 42

കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ഒരു സഭ സര്‍ക്കാര്‍ നിര്‍മ്മിക്കും.

സംരക്ഷണ അവകാശം അപകടത്തില്‍ നിന്നും സുരക്ഷ

വകുപ്പ് 19

നിങ്ങള്‍ രക്ഷിതാക്കളുടേയോ നിങ്ങളുടെ സംരക്ഷകരുടെയോ ഉപദ്രവത്തില്‍ നിന്നും സുരക്ഷിതരാണ് എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

വകുപ്പ് 32

നിങ്ങളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉപദ്രവകാരിയായ ജോലിയില്‍ നിന്നും അപകടകരമായ ജോലിയില്‍ നിന്നും നിങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കും

വകുപ്പ് 36

നിങ്ങളുടെ വികസനത്തിന് ഹാനികരമായ പ്രവര്‍ത്തനത്തില്‍ നിന്നും നിങ്ങള്‍ സംരക്ഷിക്കപ്പെടണം.

വകുപ്പ് 35

കുട്ടികളെ വില്‍ക്കുന്നില്ലന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

വകുപ്പ് 11

നിയമ വിരുദ്ധമായി നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുന്നതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കും.

വകുപ്പ് 34

ലൈംഗിക പീഡനത്തില്‍ നിന്നും സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും.

വകുപ്പ് 37

നിങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ക്രൂരവും, മാനസിക വിരുദ്ധവും, തരം താഴ്ത്തുന്ന ശിക്ഷയോ പരിചരണമോ ലഭ്യമാകില്ല.

വകുപ്പ് 40

നിങ്ങള്‍ നിയമം തെറ്റിച്ചതിന്‍റെ പേരില്‍ കുറ്റപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് നിയമ സഹായം കിട്ടും. നിങ്ങളെ മുതിര്‍ന്നവരുടെ ഒപ്പം ജയിലില്‍ ഇടാറില്ല. മാത്രമല്ല കുടുബവുമായി ബന്ധം സ്ഥാപിക്കാനും സാധിക്കും. കുട്ടികള്‍ക്ക് വേണ്ടിയുള്ള ജയിലില്‍ വളരെ ഗുരുതരമായ കുറ്റങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ.

സഹകരണത്തിന്‍റ അവകാശം :- സജീവമായ ശബ്ദം ഉണ്ടായിക്കുക

വകുപ്പ് 13

കൂട്ടായോ സംഘടിതമായോ നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിനോ പങ്കുവയ്യക്കുന്നതിനോ ഉള്ള അവകാശം ഉണ്ട്. അത് നിങ്ങളെയോ മറ്റുള്ളവരെയോ വേദനിപ്പിക്കാത്ത രീതിയില്‍

വകുപ്പ് 14

നിങ്ങള്‍ക്ക് എന്താവിശ്യമാണോ വേണ്ടത് അതിനെ കുറിച്ച് ചിന്തിക്കാനും, വിശ്വസിക്കാനും അവകാശം ഉണ്ട്. നിങ്ങളുടെ മതത്തില്‍ പ്രവര്‍ത്തിക്കാനും മാത്രമല്ല മറ്റുള്ളവരെ അവരുടെ അവകാശം ആസ്വദിക്കാനുള്ള അവകാശവുമുണ്ട്.

വകുപ്പ് 15

മറ്റുള്ളവരുടെ അവകാശം തടസ്സപ്പെടുത്താത്ത രീതിയില്‍ നിങ്ങള്‍ക്ക് ഒരുമിച്ച് കൂടാനോ സംഘടിക്കാനോ ഉള്ള അവകാശം ഉണ്ട്.

വകുപ്പ് 16

നിങ്ങള്‍ക്ക് സ്വകാര്യതയ്ക്കുള്ള അവകാശം ഉണ്ട്. ഈ നിയമം നിങ്ങളുടെ സല്‍‌പ്പേരിനേയും കുടുബത്തെയും ജീവിത രീതിയെയും ബാധിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും.

വകുപ്പ് 17

നിങ്ങള്‍ക്ക് ബഹുജനമാധ്യമങ്ങളില്‍ നിന്നും വിശ്വാസ്യമായ വിവരങ്ങള്‍ക്കുള്ള അവകാശം ഉണ്ട്. ടെലി വിഷനും, റേഡിയോയും പത്രങ്ങളും നിങ്ങള്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ളതും നിങ്ങള്‍ക്ക് ഉപദ്രവമല്ലാത്തതും ആയ വസ്തുവകകള്‍ ലഭ്യമാക്കണം.

ഉറവിടം :