Select Page
പെരുമ്പാവൂര്‍ നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതി: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം
 
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ലയസ് ക്ലബ് സ്പോസര്‍ ചെയ്ത എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നെഴുതിയ ബോര്‍ഡ് എ.എം. റോഡില്‍ ഇരിങ്ങോള്‍ ഓള്‍ഡ് പോസ്റ്റ് ഓഫീസിനു സമീപം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ ബോധവത്ക്കരണത്തിന്റെ ഭാഗമായി ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു എന്ന സന്ദേശവുമടങ്ങിയ മൂന്ന് ബോര്‍ഡുകള്‍ പെരുമ്പാവൂര്‍ നഗരസഭയുടെ പ്രവേശന കവാടങ്ങളില്‍ ലയസ് ക്ലബ് സ്ഥാപിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ നിഷ വിനയന്‍, പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ ബീന രാജന്‍, ക്ലബ് പ്രസിഡന്റ് എ.ഒ. ജയിംസ്, സെക്രട്ടറി കെ. ജയകൃഷ്ണന്‍, എന്‍.പി. രാജു, മേഴ്സി ജയിംസ്, ജോര്‍ജ് നാരിയേലി, സാറാമ്മ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.